ആലപ്പുഴയെ നടുക്കിയ ദുരന്തം: കനത്ത മഴയില്‍ കാര്‍ റോഡില്‍ തെന്നി നീങ്ങി ബസിലേയ്ക്ക് ഇടിച്ചു കയറി; സിസിടിവി ദൃശ്യം പുറത്ത്

ആലപ്പുഴയെ നടുക്കിയ ദുരന്തം: കനത്ത മഴയില്‍ കാര്‍ റോഡില്‍ തെന്നി നീങ്ങി ബസിലേയ്ക്ക് ഇടിച്ചു കയറി; സിസിടിവി ദൃശ്യം പുറത്ത്

ആലപ്പുഴ: ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരി മുക്ക് ജംക്ഷനില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. റോഡില്‍ തെന്നി നീങ്ങിയ വാഹനം ബസിന് മുന്നിലേക്ക് ഇടിച്ചു കയറുന്നതായി ദൃശ്യങ്ങളില്‍ കാണാം.

കനത്ത മഴ ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഇന്ന് രാവിലെ കൂടുതല്‍ പരിശോധനകള്‍ മോട്ടര്‍ വാഹന വകുപ്പ് നടത്തും.

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദന്‍ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണ് മരിച്ചത്.

അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന 10 പേരും ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്. ഗൗരിശങ്കര്‍, ആല്‍ബിന്‍, കൃഷ്ണദേവ്, മുഹ്‌സിന്‍, ഷെയ്ന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചില ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു. എല്ലാവരും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.