സ്‌കൂളുകളും കോളജുകളും ഈ മാസം 15 മുതൽ തുറക്കാം

സ്‌കൂളുകളും കോളജുകളും ഈ മാസം 15 മുതൽ തുറക്കാം

രാജ്യത്തെ സ്‌കൂളുകളും കോളജുകളും ഈ മാസം 15 മുതൽ തുറക്കാം.

സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാൻ അനുമതി നൽകി. എന്നാൽ നിബന്ധനകൾ പാലിച്ചുകൊണ്ട് മാത്രമേ തുറക്കാൻ പാടുള്ളു. മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുമതി വിദ്യാർത്ഥികൾക്ക് ആവശ്യമാണ്. കണ്ടെന്റ്‌മെന്റ് സോണുകളിൽ ഉള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുമതിയില്ല. ഓൺലൈൻ ക്ലാസുകൾ തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ട്. സാമൂഹ്യ അകലവും മാസ്‌കും അടക്കം കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം. സ്‌കൂൾ തുറക്കലിൽ സാഹചര്യം വിലയിരുത്തി സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.