ജി എസ് ടി നഷ്ടപരിഹാരമായി 20,000 കോടി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും: നിർമ്മലാ സീതാരാമൻ

ജി എസ് ടി നഷ്ടപരിഹാരമായി 20,000 കോടി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും: നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: ഈ വർഷത്തെ ജിഎസ്ടി നഷ്ടപരിഹാര സെസ് 20,000 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ . നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജി എസ്ടികൗൺസിൽ തീരുമാനിച്ചു.

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര കൂടിശിക തീർക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല. ചെറുകിട വ്യാപാരികൾക്ക് റിട്ടേൺ സമർപ്പിക്കുന്നതിന് ഇളവ് അനുവദിച്ചു .

വരുമാനനഷ്ടം നികത്താൻ റിസർവ് ബാങ്കിൽ നിന്നും 1, 10,000 കോടി രൂപ കടമെടുക്കാമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ കേരളമടക്കം 21 സംസ്സ്ഥാനങ്ങൾ പിന്തുണച്ചു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.