ആലപ്പുഴ: ആര്‍. നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് 67കാരനായ നാസര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. എംഎല്‍എമാരായ യു. പ്രതിഭ, എം.എസ് അരുണ്‍കുമാര്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പ്രതിഭ അടക്കം നാല് പേരാണ് ജില്ലാ കമ്മിറ്റിയില്‍ പുതുതായി ഇടം നേടിയത്.
കഴിഞ്ഞ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന അഞ്ച് പേരെ ഒഴിവാക്കിയിട്ടുമുണ്ട്. കായംകുളം എംഎല്‍എ യു. പ്രതിഭ, മാവേലിക്കര എംഎല്‍എ എം.എസ് അരുണ്‍കുമാര്‍, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രന്‍, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്. 46 അംഗ ജില്ലാ കമ്മിറ്റിയെയാണ് ജില്ലാ സമ്മേളനം തിരഞ്ഞെടുത്തത്.
കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ഒഴിവാക്കി. എം. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍, എന്‍. ശിവദാസന്‍, പി. അരവിന്ദാക്ഷന്‍, ജലജ ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് നാസര്‍ സമ്മേളനത്തിലൂടെ ജില്ലാ സെക്രട്ടറിയാവുന്നത്. നേരത്തെ സജി ചെറിയാന്‍ മന്ത്രി ആയതിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം നാസര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.