ചങ്ങനാശേരി: അങ്ങാടി തൂമ്പുങ്കല്‍ പരേതനായ റ്റി.എം ജോസഫിന്റെ ഭാര്യ ലിസമ്മ ജോസഫ് നിര്യാതയായി. 80 വയസായിരുന്നു. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം നാലിന് അങ്ങാടിയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സിമിത്തേരിയില്‍.
പരേത പുളിങ്കുന്ന് കായല്‍പ്പുറം മോഴൂര്‍ വടക്കേടം കുടുംബാംഗമാണ്.
മക്കള്‍: ജോബി തൂമ്പുങ്കല്‍ (മെത്രാപ്പോലീത്തന്‍ പള്ളി മുന്‍ കൈക്കാരന്‍),
പരേതയായ ജൂഡി ജോസ്
മരുമകള്‍ : ബീന ജോബി (മുന്‍ ചങ്ങനാശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍)
കൊച്ചുമക്കള്‍: ജോയല്‍ ജോബി, ജൂബല്‍ ജോബി (എസ്.ബി കോളജ് വിദ്യാര്‍ത്ഥികള്‍)