പാലക്കാട്: ആലത്തൂര്‍ എസ്.എന്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജില്‍ അതിക്രമം കാണിച്ച രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എ സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മറ്റ് സ്റ്റാഫുകളെ ഭക്ഷണം കഴിക്കാന്‍ പോലും പുറത്തേക്ക് വിടാതിരിക്കുകയും ചെയ്തു. ക്യാമ്പസില്‍ സംഘര്‍ഷം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കോളജിന് അവധി നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോളജ് കൗണ്‍സില്‍ യോഗത്തിന്റെ അഭിപ്രായം തേടിയ ശേഷമേ ക്ലാസുകള്‍ പുനരാരംഭിക്കൂവെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.