തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം.
രാവിലെ ഏഴിനും വൈകുന്നേരം ഏഴിനും ഇടയില്‍ എട്ട് മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണം. ഇന്ന് മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിര്‍മാണ മേഖലയിലും റോഡ് നിര്‍മാണ ജോലിക്കാര്‍ക്കിടയിലും കര്‍ശനമായി സമയ ക്രമീകരണം നടപ്പാക്കാനും നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
പകല്‍ രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുണമെന്നും നിര്‍ദേശമുണ്ട്.