തോല്‍വിയുടെ വക്കില്‍ നിന്നുള്ള തിരിച്ചു വരവ്: കേരളം രഞ്ജി ട്രോഫി സെമിയില്‍; എതിരാളി ഗുജറാത്ത്

 തോല്‍വിയുടെ വക്കില്‍ നിന്നുള്ള തിരിച്ചു വരവ്: കേരളം രഞ്ജി ട്രോഫി സെമിയില്‍; എതിരാളി ഗുജറാത്ത്

പുനെ: ഒരു റണ്ണിന്റെ ഒന്നാമിന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷാണ് കേരളം സെമിയിലെത്തുന്നത്.

തോല്‍വിയുടെ വക്കില്‍ നിന്നാണ് കേരളത്തിന്റെ തിരിച്ചു വരവ്. ക്വാര്‍ട്ടറില്‍ ജമ്മു കാശ്മീരിനെതിരേ സമനില വഴങ്ങേണ്ടി വന്നെങ്കിലും ഒന്നാമിന്നിങ്‌സില്‍ നേടിയ ഒരു റണ്‍ ലീഡിന്റെ ബലത്തിലാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. സല്‍മാന്‍ നിസാര്‍ രണ്ട് ഇന്നിങ്‌സുകളിലും നടത്തിയ പോരാട്ടമാണ് കേരളത്തിന്റെ മുന്നേറ്റത്തിന് കരുത്തായത്.

രണ്ടാമിന്നിങ്‌സില്‍ മുഹമ്മദ് അസറുദ്ദീനും സല്‍മാനൊപ്പം ഉജ്വല ചെറുത്തു നില്‍പ്പ് നടത്തി. അസറുദ്ദീന്‍ 118 പന്തില്‍ നിന്ന് 67 ഉം സല്‍മാന്‍ 162 പന്തില്‍ നിന്ന് 44 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളി.

ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം. രണ്ടാം സെമിയില്‍ മുംബൈയും വിദര്‍ഭയും മത്സരിക്കും. 2018-19 സീസണിലാണ് ഇതിന് മുന്‍പ് കേരളം രഞ്ജി സെമിയിലെത്തിയത്. അന്ന് സെമിയില്‍ വിദര്‍ഭയോടാണ് പരാജയപ്പെട്ടത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.