പടയപ്പയ്ക്ക് മദപ്പാട്: നിരീക്ഷിക്കാന്‍ പ്രത്യേക സംഘം; പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ്

 പടയപ്പയ്ക്ക് മദപ്പാട്: നിരീക്ഷിക്കാന്‍ പ്രത്യേക സംഘം; പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ്

തൊടുപുഴ: മൂന്നാറില്‍ ജനവാസമേഖലയില്‍ തുടരുന്ന കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു. ഇടതു ചെവിക്ക് സമീപത്താണ് മദപ്പാട് കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി വെറ്ററിനറി ഡോക്ടര്‍ക്ക് നല്‍കിയിരുന്നു. ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്.

ഏറെ നാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസ മേഖലയില്‍ തുടരുകയാണ്. അഞ്ച് പേരടങ്ങുന്ന വനം വകുപ്പിന്റെ ആര്‍ടിഒ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെ നിരീക്ഷണത്തിന് പ്രത്യേക വാച്ചര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആന നില്‍ക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ വനം വകുപ്പിനു ലഭിക്കുന്നുണ്ട്. ഇതനുസരിച്ച് പ്രദേശത്തെ ജനങ്ങള്‍ക്ക് അകലം പാലിക്കുന്നതിനുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കും. സഞ്ചാരികളിലേക്ക് ഇവ എത്തിക്കാന്‍ സാധിക്കുന്നില്ല. ഈ പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.