പുതിയ പേര്, തലപ്പത്ത് പഴയ നേതാക്കള്‍; മനുഷ്യാവകാശത്തിന്റെ മറവില്‍ നിരോധിത ഭീകര സംഘടനകള്‍ തലപൊക്കുന്നു

പുതിയ പേര്, തലപ്പത്ത് പഴയ നേതാക്കള്‍; മനുഷ്യാവകാശത്തിന്റെ മറവില്‍ നിരോധിത ഭീകര സംഘടനകള്‍ തലപൊക്കുന്നു

കോഴിക്കോട്: മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും തലപൊക്കുന്നതായി റിപ്പോര്‍ട്ട്. പുതിയതായി രൂപീകരിക്കുന്ന പല മനുഷ്യാവകാശ സംഘടനകളും നിയന്ത്രിക്കുന്നത് നിരോധിത സംഘടനകളുടെ നേതാക്കളാണെന്നാണ് വിവരം. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിക്കുന്ന നാഷണല്‍ കോണ്‍ഫെഡറഷന്‍ ഫോര്‍ ഹ്യൂമന്‍ ഡിഗ്‌നിറ്റി ആന്‍ഡ് റെറ്റ്‌സിന്റെ തലപ്പത്തും നിരോധിത സംഘടനയായ എന്‍സിഎച്ച്ആര്‍ഒയുടെ സംസ്ഥാന അധ്യക്ഷനായ വിളയോടി ശിവന്‍കുട്ടിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2022 ലാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍സിഎച്ച്ആര്‍ഒയെ നിരോധിച്ചത്. പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, രാജസ്ഥാന്‍, ഗോവ, ന്യൂഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍സിഎച്ച്ആര്‍ഒ പ്രവര്‍ത്തിച്ചിരുന്നത്.

ഫെബ്രുവരി 16 ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളിലാണ് പുതിയ സംഘടനയുടെ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പഴയ നേതാക്കളും അര്‍ബന്‍ നക്‌സലുകളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം ആദ്യം ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുളള കോഴിക്കോട് വിദ്യാര്‍ത്ഥി ഹാളിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

വാഹിദ് ഷെയ്ഖ്, സാദിഖ് ഉളളിയില്‍, അഫ്‌സല്‍ ഖാസ്മി, പ്രൊഫ. കാജാകനി (സെക്രട്ടറി. തമിഴ്‌നാട്ട് മുസ്ലീം മുന്നേറ്റ കഴകം), മുഹമ്മദ് മുനീര്‍(ഇന്ത്യന്‍ തൗഹീദ് ജമാഅന്ന്, ചെന്നൈ), വര്‍ക്കല രാജ്, റാസിക് റഹീം, ശ്വേതാ ഭട്ട്, ആര്‍. രാജഗോപാല്‍ എന്നിവരാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.