തരൂരിന് തെറ്റു പറ്റിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം; പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു: നടപടിയുണ്ടാകില്ല

തരൂരിന് തെറ്റു പറ്റിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം;  പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു: നടപടിയുണ്ടാകില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംസ്ഥാന വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച് ലേഖനമെഴുതിയ ശശി തരൂര്‍ എംപിക്ക് തെറ്റു പറ്റിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിനെതിരെ നടപടിയെടുത്ത് സംഭവം വിമാദമാക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ലേഖന വിവാദവുമായി ബന്ധപ്പെട്ട് തരൂരിന്റെ പ്രസ്താവനകളിലെ അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച കോണ്‍ഗ്രസ് നേതൃത്വം കേരള സര്‍ക്കാരിന്റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചിട്ടുണ്ട്. മോഡിയെയും കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെയും പുകഴ്ത്തിയ തരൂര്‍ പാര്‍ട്ടിക്ക് അത് ദേശീയ തലത്തിലും കേരളത്തിലും വലിയ പരിക്കേല്‍പിച്ചുവെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് കാണുന്നത്.

പാര്‍ട്ടി നേതാവെന്ന ലേബലില്‍ വ്യവസായ മന്ത്രിയുടെ അവകാശ വാദം ഉന്നയിച്ച് തരൂര്‍ ലേഖനമെഴുതാന്‍ പാടില്ലായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്. പരമ്പരാഗത വ്യവസായ മേഖലകളടക്കം കേരളത്തില്‍ വലിയ തിരിച്ചടി നേരിടുന്ന കാര്യം തരൂരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പരാതി ഹൈക്കമാന്‍ഡ് നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു. യാഥാര്‍ത്ഥ്യം തരൂരിനെ ധരിപ്പിക്കാനായിരുന്നു നിര്‍ദേശം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.