ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍; യുജിസി കണ്‍വെന്‍ഷന്‍ സര്‍ക്കുലര്‍ തിരുത്തി

 ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍; യുജിസി കണ്‍വെന്‍ഷന്‍ സര്‍ക്കുലര്‍ തിരുത്തി

തിരുവനന്തപുരം: യുജിസി കരട് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ ഗവര്‍ണര്‍ അമര്‍ഷം രേഖപ്പെടുത്തിയതിന് പിന്നാലെ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍. യുജിസി കരടിന് 'എതിരായ' എന്ന പരാമര്‍ശം നീക്കി, പകരം യുജിസി റെഗുലേഷന്‍ - ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി മാറ്റുകയായിരുന്നു.

സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ പരാമര്‍ശം നീക്കിയത്. സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന്‍ അറിയിച്ചിരുന്നു. അതേസമയം കണ്‍വെന്‍ഷനില്‍ കണ്ണൂര്‍ സര്‍വകലാശാല വിസി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടി ആയതിനാല്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അധ്യാപകര്‍ക്ക് പങ്കെടുക്കാന്‍ സര്‍വകലാശാല ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല. താല്‍പര്യമുള്ളവര്‍ക്ക് അവധിയെടുത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാം. നാളെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍.

തമിഴ്നാട്, കര്‍ണാടക, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥികളായെത്തും. വ്യാഴാഴ്ച രാവിലെ 10:30 ന് നിയമസഭയിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.