കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാനും കേരള ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന കെ. എം മാണിയുടെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്കാര വേദി ആഗോള ലേഖന മത്സരം നടത്തുന്നു. ലേഖനത്തിൻ്റെ വിഷയം "കേരളത്തിൻ്റെ സമ്പദ്ഘടന വെല്ലുവിളികളും പരിഹാരങ്ങളും" എന്നതാണ്. മേഖലാ, ജില്ലാ ഭാരവാഹികൾക്ക് ലേഖനം നൽകേണ്ട അവസാന തിയതി ഫെബ്രുവരി 28.
വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ ക്യാഷ് അവാർഡ് നൽകും. വിശദവിവരങ്ങൾക്ക് 9656048190 എന്ന വാട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്ന് കേരള കോൺഗ്രസ് (എം) സംസ്കാരവേദി ജില്ലാ കൺവീനർ ബിജോയി പാലാകുന്നേൽ അറിയിച്ചു.
