വീണ്ടും ജീവനെടുത്ത് കാട്ടാന: ആറളം ഫാമില്‍ ദമ്പതിമാരെ ചവിട്ടിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന: ആറളം ഫാമില്‍ ദമ്പതിമാരെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണം. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മൃതദേഹത്തിനരികില്‍ ആന നിലയുറപ്പിച്ചിരുന്നതിനാല്‍ മൃതദേഹം ഏറെ വൈകിയാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആര്‍ആര്‍ടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്.

ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്. വേലി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനെതിരേ മേഖലയില്‍ പ്രതിഷേധവും ശക്തമാണ്.

നേരെത്തെയും പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 11 പേര്‍ക്ക് ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.