ഛർദിയെ തുടർന്ന് ശക്തമായ ശ്വാസതടസം; മാർപാപ്പയെ ബൈപാപ്പിലേക്ക് മാറ്റി: ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് വത്തിക്കാൻ

ഛർദിയെ തുടർന്ന് ശക്തമായ ശ്വാസതടസം; മാർപാപ്പയെ ബൈപാപ്പിലേക്ക് മാറ്റി: ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും ആശങ്ക. ചുമയ്ക്കുന്നതിനിടെ ഛർദി ശ്വാസകോശത്തില്‍ പ്രവേശിച്ചതായും ഇത് നീക്കം ചെയ്തതായും വത്തിക്കാന്‍ അറിയിച്ചു. തുടർന്നുണ്ടായ ശ്വാസതടസം ആരോഗ്യനില വഷളാക്കിയിട്ടുണ്ട്. മാർപാപ്പയെ മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിച്ചെന്നും വത്തിക്കാൻ അറിയിച്ചു.

മാർപാപ്പയ്ക്ക് 24 മുതൽ 48 മണിക്കൂർ വരെ നിരീക്ഷണം ആവശ്യമാണെന്നും പാപ്പ ബോധവാനാണെന്നും ഡോക്ടർമാർ പറഞ്ഞു. അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ഫ്രാൻസിസ് മാർപാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്.

ആരോഗ്യ നിലയിൽ ​ഗണ്യമായ രീതിയിൽ പുരോഗതിയുണ്ടായിരുന്നു. കിടക്കയിൽ നിന്ന് എഴുന്നേറ്റ് ചാരുകസേരയിൽ ഇരുന്ന് തെറാപ്പികൾക്ക് വിധേയമാകുന്നതായി വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു വിശ്വാസികൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.