കണ്ണൂര്‍: കാട്ടുപന്നിയുടെ ആകക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. കണ്ണൂര്‍ മൊകേരിയിലെ ശ്രീധരന്‍ (75) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെ ചെണ്ടയാട്ടെ കൃഷിയിടത്തില്‍ വെച്ചാണ് ശ്രീധരന് കുത്തേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് സമീപ വാസികള്‍ പറയുന്നു.
ദേഹമാസകലം കുത്തേറ്റ് ചോരയില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തലശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.