തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദം എന്ന നിലപാട് മാറ്റി ശശി തരൂര്‍. ഇക്കാര്യത്തില്‍ അവകാശ വാദങ്ങള്‍ മാത്രമാണുള്ളത്. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി നല്ലതെന്ന് പറഞ്ഞ തരൂര്‍ കൂടുതല്‍ സംരംഭങ്ങള്‍ കേരളത്തിന് ആവശ്യമാണെന്നും അത് പേപ്പറില്‍ മാത്രം ഒതുങ്ങാതെ നടപ്പാക്കണം എന്നും വ്യക്തമാക്കി.
കേരള സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി നല്ലതെന്ന് സമ്മതിക്കാം.എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ സാചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് തരൂര്‍ നിലപാട് തിരുത്തിയത്.
ടൈംസ് ഓഫ് ഇന്ത്യയുടെ പത്രവാര്‍ത്ത കൂടി ഷെയര്‍ ചെയ്താണ് തരൂരിന്റെ പോസ്റ്റ്. ഹൈക്കമാന്റും കേരള നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂരിന്റെ നിലപാട് മാറ്റം. വ്യവസായ വകുപ്പിന്റെ സ്റ്റാര്‍ട്ട് അപ് മിഷന്‍ വളര്‍ച്ചാ കണക്ക് ശരിയല്ലെന്ന പാര്‍ട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശി തരൂരിനെ അറിയിച്ചിരുന്നു.