തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ നയരേഖയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖ അവസരവാദ രേഖയാണ്. കാലത്തിനൊത്ത മാറ്റം എന്ന സിപിഎം നിലപാടിനെ അവസരവാദം എന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജീവിത കാലത്ത് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും തിരുത്തി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സിപിഎം. നാട് മുഴുവന്‍ സമരം ചെയ്ത് കുളമാക്കിയ ആളുകളാണ് ഇവര്‍. സംസ്ഥാന സമ്മേളനം അവസാനിച്ച ശേഷം ഈ വിഷയത്തില്‍ വിശദമായി സംസാരിക്കാമെന്നും അദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണവും മിസ് മാനേജ്മെന്റും കൊണ്ട് കേരളത്തെ തകര്‍ത്തു. അതിന് ശേഷം നയം മാറ്റത്തിലൂടെ സെസും ഫീസും ഏര്‍പ്പെടുത്തി ജനങ്ങളെ കൊല്ലാന്‍ വരികയാണ് സിപിഎം.
സാധാരണക്കാരായ ജനങ്ങള്‍ മേല്‍ ഫീസിന്റെ അമിത ഭാരം ഏര്‍പ്പെടുത്തുകയാണ്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് ബലിയാടാകുന്നത് സാധാരണക്കാരായ മനുഷ്യരാണ് എന്നും ജീവിക്കാന്‍ പാടുപെട്ട് മനുഷ്യര്‍ നില്‍ക്കുമ്പോഴാണ് നികുതിയും സെസും ഫീസും കൂട്ടുന്നത് എന്നും അദേഹം ചൂണ്ടിക്കാട്ടി.
പെന്‍ഷനും ക്ഷേമ നിധിയും നല്‍കാത്ത ആളുകളില്‍ നിന്നാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുന്നതെന്നും ഭരണ തുടര്‍ച്ച എന്നത് അവരുടെ ആഗ്രഹം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.