ഇന്ത്യ - ചൈന ഹോട്‍ലൈന്‍ ബന്ധത്തിന് ധാരണയായി

ഇന്ത്യ - ചൈന ഹോട്‍ലൈന്‍ ബന്ധത്തിന് ധാരണയായി

ന്യൂഡല്‍ഹി: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ഹോട്‍ലൈന്‍ ബന്ധം ആരംഭിക്കാന്‍ ധാരണയായി. സംഘര്‍ഷ സാധ്യതയുള്ള എല്ലാ പ്രദേശത്തു നിന്നും സൈനികരെ പിന്‍വലിച്ചാല്‍ മാത്രമേ ബന്ധം മെച്ചപ്പെടുകയുള്ളുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ സമാധാനം ഇരുകൂട്ടര്‍ക്കും അനിവാര്യമാണ്. എല്ലാ പ്രശ്നങ്ങളും വേണ്ടവിധം പരിഹരിക്കുന്നതിന് ഹോട്‍ലൈന്‍ ബന്ധം സഹായിക്കുമെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വികസനത്തിന് അതിര്‍ത്തിയിലെ സമാധാനം വിലയേറിയതാണെന്നും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. ലഡാക്കിലെ പാംഗോങ്സോയില്‍ നിന്ന് ഇരുകൂട്ടരും സൈനികരെ പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ ഉന്നതതല സംഭാഷണമാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.