തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ തന്ത്രവുമായി സംസ്ഥാന സര്‍ക്കാര്‍. സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച, ആശാവര്‍ക്കര്‍മാര്‍ക്ക് വിവിധ ജില്ലകളില്‍ പരിശീലന പരിപാടി സംഘടിപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
സെക്രട്ടേറിയറ്റ് സമരത്തിനെത്താന്‍ കൂടുതല്‍ സാധ്യത തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നീക്കം. എല്ലാ ആശാ പ്രവര്‍ത്തകരും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.