സിഡ്‌നി: വിശുദ്ധ പാട്രിക്സിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 17 ന് സിഡ്‌നി അതിരൂപതയിലെ കത്തോലിക്കരെ ഒരുമിച്ചുകൂട്ടി ധന സമാഹരണ ഇവന്റ് നടത്തി. സിഡ്‌നി അതിരൂപതയിലെ സെന്റ് പീറ്റേഴ്‌സ് സറേ ഹില്‍ ഇടവകാംഗങ്ങളാണ് സെന്റ് പാട്രിക്സ് ആഘോഷം വ്യത്യസ്തമാക്കിയത്.
തിരുനാള്‍ ദിനമായ മാര്‍ച്ച് 17 ലെ ഡിന്നര്‍ പരിപാടിക്ക് മുന്‍പ് തന്നെ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നിരുന്നു. 2015 മുതലാണ് ഇങ്ങനെയുള്ള ആഘോഷങ്ങള്‍ ഈ ഇടവയില്‍ തുടങ്ങിയത്. കോവിഡ് കാലം ഒഴിച്ച് മറ്റേല്ലാ വര്‍ഷവും ഇത് വളരെ വിജയകരമായിരുന്നു.
ആദ്യത്തെ ധന സമാഹരണ പരിപാടി നടത്തിയത് ഒരു പിയാനോ വാങ്ങാനായിരുന്നു. അതിന് ശേഷം രണ്ട് തവണ ലോക യുവജന ദിനത്തില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി നടത്തി. ഇത്തവണ അത് മേരീസ് മീല്‍ എന്ന സംഘടനയെ സഹായിക്കനാണ് ഉപയോഗിക്കുന്നത്. ഭക്ഷണവും പാട്ടും പരിപാടികളുമായി നിരവധി ആളുകള്‍ ആഘോഷത്തിന്റെ ഭാഗമായി.
അയര്‍ലണ്ടിന്റെ അപ്പസ്തോലന്‍ എന്നാണ് വിശുദ്ധ പാട്രിക്സ് അറിയപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചു. പിന്നീട് ബിഷപ്പ് ആയ സെന്റ് പാട്രിക്സ് ഇപ്പോള്‍ ഐറിഷ്‌കാരുടെ പ്രിയപ്പെട്ട വിശുദ്ധനാണ്.