മമ്പാട്: മലപ്പുറം മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണ് പുലിയുള്ളതെന്നാണ് സംശയം. രാത്രി തന്നെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ഒരാഴ്ച മുമ്പ് ഇതേ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. പുലിയുടെ നഖം കാലില്‍ കൊണ്ടാണ് പരിക്കേറ്റത്.
മറ്റ് ശരീരഭാഗങ്ങളില്‍ പുലിയുടെ ആക്രമണം ഏല്‍ക്കാത്തതിനാല്‍ തലനാരിഴക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ കൂടിന്റെ പരിസരത്തൊന്നും പുലി എത്തിയിരുന്നില്ല.