തിരുവനന്തപുരം: വഴിപാട് വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ്. ശബരിമലയിയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ നടത്തിയ വഴിപാട് വിവരങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തിയെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതികരണവുമായി രംഗത്ത് വന്നത്.
മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. മോഹന്‍ലാലിന്റെ പരാമര്‍ശം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്.
മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയ സമയത്ത് നടന്‍ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് രസീതിന്റെ, ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.
കൗണ്ടര്‍ ഫോയില്‍ മാത്രമാണ് വഴിപാടിന് പണം അടയ്ക്കുമ്പോള്‍ സൂക്ഷിക്കുക. ബാക്കി ഭാഗം വഴിപാട് നടത്തുന്നയാള്‍ക്ക് കൈമാറും. മോഹന്‍ലാല്‍ വഴിപാട് നടത്തിയപ്പോഴും അദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിലെത്തി പണം അടച്ച ആള്‍ക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്.
ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും വസ്തുതകള്‍ ബോധ്യപ്പെട്ട് മോഹന്‍ലാല്‍ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.