പ്രശസ്ത നടന്‍ രവികുമാര്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയില്‍

പ്രശസ്ത നടന്‍ രവികുമാര്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ആശുപത്രിയില്‍

ചെന്നൈ: പ്രശസ്ത നടന്‍ രവികുമാര്‍ (71) അന്തരിച്ചു. ചെന്നൈയിലെ വേലച്ചേരിയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അര്‍ബുദ ബാധിതനായിരുന്നു.

തൃശൂര്‍ സ്വദേശികളായ നിര്‍മാതാവ് കെ.എം.കെ മേനോന്റെയും ആര്‍. ഭാരതിയുടെയും മകനായി ചെന്നൈയിലാണ് രവി കുമാര്‍ ജനിച്ചത്. 1967 ല്‍ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

1976 റിലീസ് ചെയ്ത 'അമ്മ'യിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി. അവളുടെ രാവുകള്‍, ലിസ, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി ആറാട്ട്, സിബിഐ 5 തുടങ്ങി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.