കോവിഡ്: മാര്‍ച്ച് 31 വരെ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ നീട്ടി

കോവിഡ്: മാര്‍ച്ച് 31 വരെ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ നീട്ടി

ചെന്നൈ: തമിഴ്നാട്ടില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്.

കണ്ടെയിന്‍മെന്റ് സോണിലുള്‍പ്പെടെ നിയന്ത്രണം തുടരാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ, സംസ്ഥാനത്ത് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതിയുള്ളത്.

65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ തുടങ്ങിയവര്‍ എല്ലാ സുരക്ഷാ മുന്‍കരുതലും കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്താന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.