കോവിഡ് അറിയാൻ ഉമിനീർ പരിശോധന: കിറ്റ് വികസിപ്പിച്ച് ജാമിയ മിലിയ ഗവേഷകർ

കോവിഡ് അറിയാൻ ഉമിനീർ പരിശോധന:  കിറ്റ് വികസിപ്പിച്ച് ജാമിയ മിലിയ ഗവേഷകർ

ന്യൂഡൽഹി: ഉമിനീർ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ ഗവേഷകർ. ഒരാളുടെ ഉമിനീർ സാമ്പിൾ പരിശോധന കിറ്റിൽ ഒഴിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാൻ കഴിയും. ആപ്ലിക്കേഷൻ വഴി പരിശോധനാഫലം വ്യക്തിയെ അറിയിക്കാൻ സാധിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.

ഡോക്ടർ മോഹൻ സി ജോഷി, ഗവേഷണ വിദ്യാർത്ഥികളായ ഇമാം ഫൈസൽ,  ഇഖ്ബാൽ അസ്മി എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം കൊടുത്തത്. പുതിയ സാങ്കേതികവിദ്യ വീടുകളിലെ പരിശോധനയെ പ്രോത്സാഹിപ്പിക്കുമെന്നും കൂടുതൽ സുരക്ഷിതമായ പരിശോധന നടത്താൻ സഹായിക്കുമെന്നും  ജെ എം ഐ വൈസ് ചാൻസലർ നജ്‌മ അക്തർ പറഞ്ഞു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.