മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ചിക്കാഗോ രൂപത സ്വീകരണം നൽകുന്നു; രൂപതാ രജത ജൂബിലി ആഘോഷത്തിന്റെ കിക്കോഫ് നിർവഹിക്കും

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ചിക്കാഗോ രൂപത സ്വീകരണം നൽകുന്നു; രൂപതാ രജത ജൂബിലി ആഘോഷത്തിന്റെ കിക്കോഫ് നിർവഹിക്കും

ചിക്കാ​ഗോ: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് സ്വീകരണം നൽകാനൊരുങ്ങി ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ ദേവാലയം. സഭയുടെ മേജർ ആർച്ച് ബിഷപ്പായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ചിക്കാ​ഗോയിൽ എത്തുന്ന മാർ റാഫേൽ തട്ടിലിന് ജൂൺ ഒന്ന് ഞായറാഴ്ചയാണ് സ്വീകരണം നൽകുക.

ജൂൺ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് കത്തിഡ്രലിൽ എത്തി ചേരുന്ന മേജർ ആർച്ച് ബിഷപ്പിനെ ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, പ്രധമ രൂപതാദ്ധ്യക്ഷനും ബിഷപ്പ് എമിരെറ്റസുമായ മാർ ജേക്കബ് അങ്ങാടിയത്ത്, കത്തീഡ്രൽ വികാരി റവ. ഫാ. തോമസ് കടുകപ്പള്ളി, അസിസ്റ്റൻറ് വികാരി റവ. ഫാ. ജോയൽ പയസ് , വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, രൂപതാ പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവിലേചാലുങ്കൽ, പ്രൊ ചാൻസിലർ ഫാ. ജോൺസൺ എന്നിവരും ഇടവക ജനങ്ങളും ചേർന്ന് സ്വീകരിക്കും.

വിശുദ്ധ കുർബാനക്ക് ശേഷം കത്തീഡ്രൽ ഹാളിൽ നടക്കുന്ന സമ്മാളേനത്തിനിടെ മേജർ ആർച്ച് ബിഷപ്പിനെ ആദരിക്കും. പ്രസ്തുത പൊതു സമ്മേളനത്തിനിടെ ചിക്കാഗോ സീറോ മലബാർ രൂപത രൂപികരിച്ച് 25 വർഷം പൂർത്തിയാകുന്നതിന്റെ രജത ജൂബിലി ആഘോഷത്തിൻറെയും രൂപതാ സിറോ മലബാർ കൺവൺഷൻ്റെയും സംയുക്ത സമ്മേളനത്തിന്റെയും കിക്കോഫ് മേജർ ആർച്ച് ബിഷപ്പ് നിർവ്വഹിക്കും.

കത്തിഡ്രൽ വികാരി ഫാ.തോമസ് കടുകപ്പള്ളി, അസിസ്‌സ്റ്റൻറ് വികാരി ഫാ. ജോയൽ പയസ്,ട്രസ്റ്റിമാരായ ബിജി സി മാണി, ബോബി ചിറയിൽ, സന്തോഷ് കാട്ടുക്കാരൻ, വിവിഷ് ജേക്കബ്, ഡേവിഡ് ജോസഫ്, ഷാരോൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്. സമ്മേളനത്തിന് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.