ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ 18 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു

ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ 18 കുട്ടികള്‍  ആദ്യകുര്‍ബാന സ്വീകരിച്ചു

ഡാളസ്(ടെക്സാസ്): ഗാര്‍ലാന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും നടന്നു.

മെയ് 31 നടന്ന ശുശ്രൂഷകളില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികനായി. വികാരി ഫാ. ജെയിംസ് നിരപ്പേല്‍, ഫാ. ജോര്‍ജ് വാണിയപ്പുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പതിനെട്ട് കുട്ടികളാണ് ഇത്തവണ ആദ്യകുര്‍ബാന സ്വീകരിച്ചത്.


സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ സിസ്റ്റര്‍ സ്‌നേഹ റോസ് കുന്നേല്‍ (എസ്എബിഎസ്), ബ്ലെസി ലാല്‍സണ്‍, ആഷ്ലി മൈക്കിള്‍, ജോമോള്‍ ജോര്‍ജ് (സിസിഡി കോര്‍ഡിനേറ്റര്‍), ജോയല്‍ കുഴിപ്പിള്ളില്‍, ബെര്‍റ്റീ ഡിസൂസ (അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനും അമോദ് അഗസ്റ്റിന്‍, റിച്ചാ ഷാജി എന്നിവര്‍ (പേരന്റ് കോര്‍ഡിനേറ്റേര്‍) പരിപാടികളുടെ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.

കൈക്കാരന്‍മാരായ ടോമി നെല്ലുവേലില്‍, കുര്യന്‍ മണ്ണനാല്‍, മാത്യു ജോണ്‍(രാജു), സണ്ണി കൊച്ചുപറമ്പില്‍, സിസ്റ്റര്‍ ക്ലെറിന്‍ കൊടിയന്തറ (എസ്എബിഎസ്) എന്നിവര്‍ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങുകള്‍ വിജയമാകുന്നതില്‍ നേതൃത്വം നല്‍കി.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ പ്രതിനിധികളായ ഡേവിഡ് അഗസ്റ്റിന്‍, ഏവാ ജോണ്‍ എന്നിവര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.