ഫയര്‍ ടെസ്റ്റിനിടെ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍

ഫയര്‍ ടെസ്റ്റിനിടെ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍

ഫ്‌ളോറിഡ: ഫയര്‍ ടെസ്റ്റിനിടെ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കവേയാണ് അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്. ബഹിരാകാശത്തേക്ക് പറക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു റോക്കറ്റ്.

ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 9. 30 ന് റോക്കറ്റ് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന വട്ട ഫയര്‍ ടെസ്റ്റിനിടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും സ്പേസ് എക്സ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

സ്റ്റാര്‍ഷിപ്പ് അതിന്റെ പത്താമത്തെ ഫ്‌ളൈറ്റ് പരീക്ഷണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ടെസ്റ്റിങ് സ്റ്റാന്‍ഡില്‍ ഒരു വലിയ അപകടം സംഭവിച്ചതെന്നും സ്പേസ് എക്സ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരിഭിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.