ടെഹ്‌റാന്‍: ഇറാന്റെ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. അലി ഷദ്മാനിയെ വധിച്ചെന്ന് നേരത്തെ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇറാന്‍ സ്ഥിരീകരിച്ചിരുന്നില്ല. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ് അലി ഷദ്മാനിയെന്നാണ് ഇറാന്‍ പറഞ്ഞിരുന്നത്.
തങ്ങളുടെ സൈനിക കമാന്‍ഡറെ വധിച്ചതില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ റെവല്യുഷനറി ഗാര്‍ഡ് കോര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആദ്യത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ഷദ്മാനി. ഇതിന് പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്. ടെഹ്റാനില്‍ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടത്.
ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറാണ്.