ഇസ്ലാമബാദ്: പാകിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ട് പേര്‍ കൂടി മരിച്ചു. ഇതോടെ 24 മണിക്കൂറിനിടെ മഴ മൂലമുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 18 ആയി. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ മിന്നല്‍പ്രളയം ധാരാളം വിനോദസഞ്ചാരികളെയും ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
കണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സ്വാത് നദിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ 58 പേരെ കണ്ടെത്തി. നൂറോളം വരുന്ന പ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. സ്വാത് നദിയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് രക്ഷയ്ക്കായി നിലവിളിക്കുന്നവരുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്വാത് നദിയില്‍ മിന്നല്‍ പ്രളയത്തിനുള്ള സാധ്യത മുന്നറിയിപ്പ് മുന്‍പ് പാകിസ്ഥാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ദുരിത സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പാകിസ്ഥാനില്‍ വരും ദിവസങ്ങളിലും മഴക്കാല മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പാകിസ്ഥാനിലെ പ്രതിവര്‍ഷ മണ്‍സൂണ്‍ കാലയളവ്.