മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിന്റെ കൂദാശ നാളെ; സി ന്യൂസ് ചാനലിൽ ലൈവായി കാണാം

മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിന്റെ കൂദാശ നാളെ; സി ന്യൂസ് ചാനലിൽ ലൈവായി കാണാം

മെൽബൺ: വിശുദ്ധ തോമാ ശ്ലീഹായുടെ നാമദേയത്തിൽ മെൽബൺ സൗത്ത് ഈസ്റ്റിൽ പണിപൂർത്തിയായ ദേവാലയത്തിന്റെ കൂദാശകർമം നാളെ. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കൂദാശകർമം നിർവഹിക്കും. ശനിയാഴ്ച മെൽബൺ സമയം രാവിലെ 9. 30 ന് തിരുക്കർമങ്ങൾ ആരംഭിക്കും. സി ന്യൂസ് ചാനലിൽ തിരുക്കർമ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

സംപ്രേക്ഷണം കാണുന്നതിനുള്ള ലിങ്ക്: https://www.youtube.com/live/-LGVFVqEevo?si=5zDmF_WZ7W60Fhv9

മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപത പ്രഥമ ബിഷപ് മാർ ബോസ്‌കോ പുത്തൂർ, മെൽബൺ അതിരൂപത സഹായ മെത്രാൻ ആന്റണി ജോൺ അയർലൻഡ്, വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോ മലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എം.പിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ നിരവധിപേർ കൂദാശകർമ്മത്തിൽ പങ്കെടുക്കും.

രാവിലെ ഒമ്പതിന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ദേവാലയങ്കണത്തിൽ സ്വീകരണം നൽകും. ദേവാലയ കൂദാശയുടെ ശിലാഫലകം മാർ റാഫേൽ തട്ടിൽ അനാച്ഛേദനം ചെയ്യും. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.