അര കിലോമീറ്ററിലധികം നീളം; ലോകത്തിലെ ഏറ്റവും വലിയ ജപമാല ലബനോനിൽ

അര കിലോമീറ്ററിലധികം നീളം; ലോകത്തിലെ ഏറ്റവും വലിയ ജപമാല ലബനോനിൽ

ബെയ്റൂട്ട്: ലോകത്തിലെ ഏറ്റവും വലിയ ജപമാലയുടെ നിർമ്മാണം ലബനോനിൽ പുരോ​ഗമിക്കുന്നു. ലബനീസ് ​ഗ്രാമമായ ദീർ ഇൽ അഹമ്മദിലാണ് ജപമാല നിർമിക്കുന്നത്. റോസറി ഓഫ് ലബനൻ എന്നാണ് ജപമാലയുടെ പേര്. 600 മീറ്റർ നീളമുള്ള ഈ ജപമാല കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിക്കുന്നത്.

ഓരോ ജപമാല മണികൾക്കും 4.9 മീറ്റർ നീളവും 3.5 മീറ്റർ വീതിയുമാണുള്ളതെന്ന് നിർമാതാക്കൾ പറഞ്ഞു. തീർത്ഥാടകർക്ക് ഓരോ ജപമല മണിയിലൂടെയും നടന്ന് ജപമാല പ്രാർത്ഥന ചൊല്ലി കുരിശ് രൂപത്തിലെത്താൻ സാധിക്കും. ജപമാലക്കുള്ളിലെ ചാപ്പലിൽ വില്യം- അഡോൾഫ് ബൊഗുറിയോ വരച്ച പരിശുദ്ധ കന്യകാ മറിയത്തിന്റെയും മാലാഖമാരുടെയും ചിത്രവും ഉണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജപമാലനിർമിക്കുന്നത് ലോക റെക്കോർഡ് സ്ഥാപിക്കാനല്ല മറിച്ച് ക്രിസ്ത്യാനികൾക്ക് ആത്മീയ ജീവിതം വിദ്യാഭ്യാസം, ക്ഷേമം എന്നിവ വർധിക്കുന്നതിനാണെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.