റാഞ്ചി: ഭാരതീയനായ ആദ്യത്തെ ഈശോ സഭാ രക്തസാക്ഷി ഫാദര്‍ ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം ചരമ വാഷികം ആചരിച്ചു.
ചരമ വാര്‍ഷികത്തിന്റെ തലേ ദിവസമായ ജൂലൈ 15 ന് ഫാ. ജെയിംസ് കോട്ടായിലിനെ സംസ്‌കരിച്ച റാഞ്ചിയിലെ മാണ്ടര്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മത്തിന് ഫാ. ബിപിന്‍ കുണ്ടുല്‍ന, ഫാ. ജോണീഷ് ഗാരി എന്നിവര്‍ നേതൃത്വം നല്‍കി.
മാണ്ടര്‍ പള്ളിയുടെ സെമിത്തേരിയില്‍ അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്നിടത്ത് ഛായചിത്രം കൊത്തിയ ഫലകം ആശീര്‍വദിച്ചു.