കത്തീഡ്രലിന് സമീപം ഇസ്ലാം മതവിശ്വാസികളുടെ പ്രകടനം: പ്രതികരണവുമായി മെൽബൺ ആർച്ച് ബിഷപ്പ്

കത്തീഡ്രലിന് സമീപം ഇസ്ലാം മതവിശ്വാസികളുടെ പ്രകടനം: പ്രതികരണവുമായി മെൽബൺ ആർച്ച് ബിഷപ്പ്

മെൽബൺ: മെൽബൺ സെന്റ് പാട്രിക്സ് കത്തീഡ്രൽ സമീപത്തു കൂടി മുസ്ലീങ്ങൾ ​പ്രകടനം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ കൊമെൻസോളി. ജൂലൈ ഏഴിന് നടന്ന പരിപാടിയുടെ വീഡിയോകൾ ദശലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. വിഷയത്തിൽ അനാവശ്യമായി നടക്കുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിച്ച് ശാന്തത കൈവരിക്കണം. രണ്ട് മതവിഭാ​ഗങ്ങൾ തമ്മിലുള്ള വിദ്വേഷമായിട്ട് ഇത് മാറരുതെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

” ഏതാനും വർഷങ്ങളായി നടക്കുന്ന ഒരു പരിപാടിയായിരുന്നു ഇത്. ഈ ഘോഷയാത്രയെ ചിലർ‌ ക്രിസ്ത്യാനികൾക്കെതിരെയും പ്രത്യേകിച്ച് സെന്റ് പാട്രിക്സ് കത്തീഡ്രലിനെതിരെയും നടന്ന ആക്രമണമായി തെറ്റായി ചിത്രീകരിച്ചു. എല്ലാ വിക്ടോറിയക്കാരെയും പോലെ ഇസ്ലാമിക സമൂഹത്തിനും മതസ്വാതന്ത്ര്യം വിനിയോഗിക്കാൻ അവകാശമുണ്ട്.”- ആർച്ച് ബിഷപ്പ് പറഞ്ഞു

”സോഷ്യൽ മീഡിയയിൽ ഘോഷയാത്രയെ തെറ്റായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ഘോഷയാത്രയിൽ അവർക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഉറപ്പുനൽകുന്നതിനുമായി ഷിയാ സമൂഹത്തിലെ നേതാക്കളുമായി അതിരൂപത ബന്ധപ്പെട്ടിട്ടുണ്ട്.”- ആർച്ച് ബിഷപ്പ് പറഞ്ഞു

”ഈ വാരാന്ത്യത്തിൽ ഘോഷയാത്രയ്‌ക്കെതിരായി ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കാൻ തയാറാടെക്കുന്നതായി അറിഞ്ഞു. ആ റാലിയിൽ പങ്കെടുക്കരുതെന്ന് ഞാൻ ജനങ്ങളോട് ശക്തമായി അഭ്യർത്ഥിക്കുന്നു, സംഘാടകർക്ക് അത് അവസാനിപ്പിക്കാൻ വിവേകം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പകരം, ലോകത്തിലെ സമാധാനത്തിനും യുദ്ധത്തിനും കഷ്ടപ്പാടിനും അറുതി വരുത്താനും പ്രാർത്ഥിക്കാനുള്ള ലിയോ മാർപാപ്പയുടെ ആഹ്വാനം ഏറ്റെടുക്കാൻ കത്തോലിക്കരോടും എല്ലാനല്ല മനസ്സുള്ള ആളുകളോടും ഞാൻ അഭ്യർത്ഥിക്കുന്നു.”- ബിഷപ്പ് കൂട്ടിച്ചേർത്തു.

ജൂലൈ ഏഴിന് നടന്ന സംഭവം വിവാദമായതിനെ തുടർന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ യൂട്യൂബ് വഴി ലോകം മുഴുവൻ പ്രചരിച്ചിരുന്നു. അനേകം ആളുകൾ വിഷയത്തിൽ പ്രതികരിക്കുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.