കോവിഡ് 19: പ്രതിദിനമുള്ള എണ്ണം ഇന്ത്യയിൽ കുറയുന്നതായി റിപ്പോർട്ട്

കോവിഡ് 19: പ്രതിദിനമുള്ള എണ്ണം ഇന്ത്യയിൽ കുറയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കോവിഡ് ബാധിതരുടെ പ്രതിദിനമുള്ള എണ്ണം ഇന്ത്യയിൽ കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്നു ആഴ്ചകളിലാണ് പ്രതിദിന ശരാശരി കുറയുന്നതായി നിരീക്ഷിച്ചത്. സെപ്തംബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള കണക്കുപ്രകാരം പ്രതിദിനം പോസിറ്റീവാകുന്നവരുടെ എണ്ണം 6.8 % ആയി കുറഞ്ഞു. സെപ്തംബർ 16 മുതൽ 22 വരെ ഇത് 9.2 % ആയിരുന്നു.

 ഇന്ത്യയിൽ ഇതുവരെ 8 കോടി പരിശോധനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയിൽ തന്നെ 80 ലക്ഷം ടെസ്റ്റുകൾ നടത്തിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു. രോഗം വേഗത്തിൽ സൗഖ്യപ്പെടുന്നവരുടെ എണ്ണം മുൻപത്തേതിനേക്കാൾ വളരെ കുടുതലാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ശരാശരി താഴുമ്പോഴും കേരളത്തിൽ രോഗികളുടെ ശരാശരി എണ്ണം മറ്റ് സംസ്ഥാനങ്ങളിലേക്കാൾ വർദ്ദിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.