ഡാർവിൻ : ഡാർവിൻ സെൻ്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാസ്ലീഹായുടെയും തിരുനാൾ സംയുക്തമായി കൊണ്ടാടി. ജൂലൈ 25 വെള്ളിയാഴ്ച ഡാര്‍വിന്‍ രൂപത മുന്‍ മെത്രാന്‍ ബിഷപ്പ് യൂജിന്‍ ഹര്‍ലി തിരുനാൾ കൊടിയേറ്റി. തുടർന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോൺ പുതുവ മുഖ്യകാർമികനായി.
ശനിയാഴ്ച രാവിലെ നടന്ന വി. കുർബാന മധ്യേ ഫാ. ജോൺ കെലിഹർ സന്ദേശം നൽകി. വൈകിട്ട് നടന്ന 'എൻഖാനിയ 2025' ഡാര്‍വിന്‍ രൂപതാ മെത്രാന്‍ ബിഷപ്പ് ചാള്‍സ് ഗൗച്ചി ഉദ്ഘാടനം ചെയ്തു. മന്ത്രി ജിന്‍സണ്‍ ചാള്‍സ് മുഖ്യപ്രഭാഷണം നടത്തി. ഷാഡോ മിനിസ്റ്റര്‍ ചാന്‍സി പീച്ച് അനുഗ്രഹപ്രഭാഷണം നടത്തി.
ജീൻ ജോസ്, ലാൽ ജോസ്, എന്നിവർ പ്രസംഗിച്ചു. ധന്യ അജി, ജിസ്സ് എമിൽ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കൈക്കാരന്മാരായ ജോൺ ചാക്കോ, സാൻജോ സേവ്യർ, റിൻസി ബിജോ എന്നിവർ സന്നിഹിതരായി. തുടർന്ന് മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. കുര്യൻ കൈനകരി രചിച്ച് സംവിധാനം ചെയ്ത INRI എന്ന ബൈബിൾ നാടകവും ഉണ്ടായിരുന്നു.
തിരുനാൾ ദിന തിരുക്കര്‍മ്മങ്ങള്‍ക്ക് ഡാര്‍വിന്‍ കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ ടോം ജോസ് പാണ്ടിയപ്പിള്ളി സിഎംഐ മുഖ്യകാർമിത്വം വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിന്നു.