സിഡ്‌നി മാരത്തൺ ഓട്ടക്കാർക്കായി സെന്റ് മേരീസ് കത്തീഡ്രലിൽ പ്രത്യേക ദിവ്യബലി

സിഡ്‌നി മാരത്തൺ ഓട്ടക്കാർക്കായി സെന്റ് മേരീസ് കത്തീഡ്രലിൽ പ്രത്യേക ദിവ്യബലി

സിഡ്‌നി: സിഡ്‌നി മാരത്തണിൽ പങ്കെടുക്കുന്ന ഓട്ടക്കാരുടെ ആത്മീയ ശക്തി വർധിപ്പിക്കാൻ സിഡ്‌നിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ പ്രത്യേക ദിവ്യബലിയും പ്രാർത്ഥനയും നടക്കും. ഓഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പ്രത്യേക ദിവ്യബലി. സിഡ്‌നി രൂപത സഹായ മെത്രാൻ ഡാനിയേൽ മീഗർ ദിവ്യബലിക്ക് മുഖ്യകാർമികനാകും.

ഓഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 6.30ന് നോർത്ത് സിഡ്‌നിയിലെ മില്ലർ സ്ട്രീറ്റിൽ നിന്ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫിനിഷ് ലൈൻ സിഡ്‌നി ഓപ്പറ ഹൗസ് ഫോർകോർട്ടിൽ ആയിരിക്കും. ലോകമെമ്പാടുമുള്ള ഏകദേശം 35,000 ഓട്ടക്കാർ പങ്കെടുക്കും. സിഡ്‌നിയിലെ കൊഗാരയിലെ സെന്റ് പാട്രിക്‌സിലെ ഇടവക വികാരി ഫാ. എഡ്വേർഡോ ഡി പെഡ്രോ ഒറില്ലയും മാരത്തണിൽ പങ്കെടുക്കുന്നുണ്ട്.

"ഒരു രോഗാവസ്ഥയ്ക്ക് ശേഷം നല്ല ആരോഗ്യം തന്ന ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും നന്ദി പറയുന്നതിനായാണ് താൻ മാരത്തണിൽ പങ്കെടുക്കുന്നത്." ഫാ. ഒറില്ല പറഞ്ഞു.

എല്ലാ വർഷവും സിഡ്‌നിയിൽ നടക്കുന്ന മാരത്തണാണ് സിഡ്‌നി മാരത്തൺ. 2000 ഏപ്രിൽ 30-നാണ് ഈ ഇവൻ്റ് ആദ്യമായി നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.