സുല്‍ത്താന്‍ബത്തേരി: 'യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരള സമൂഹത്തിന്റെ വികസനം' എന്ന ആപ്ത വാക്യവുമായി കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ കാസര്‍കോഡ് നിന്ന് തിരുവനന്തപുരം വരെ നയിക്കുന്ന കേരള നവീകരണയാത്ര കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ പിന്നിട്ട് വയനാട് ജില്ലയിലെത്തി. മാനന്തവാടി, ബത്തേരി രൂപതകളുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നല്‍കിയ സ്വീകരണം ബത്തേരി മുന്‍സിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പള്ളിയില്‍ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റിയന്‍ എബി കണിവയലില്‍ മുഖ്യ പ്രഭാഷണം നടത്തി. എം.സി.വൈ.എം ബത്തേരി രൂപത പ്രസിഡന്റ് എബി എബ്രഹാം, സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോബിന്‍ ജോസ്, ജിബി ഏലിയാസ്, വിപിന്‍ ജോസഫ്, ജീന ജോര്‍ജ്, മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, വിമല്‍ കൊച്ചുപുരയ്ക്കല്‍, അനിസ്റ്റാ പി. മാര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
വയനാട് ജില്ലയിലെ സ്വീകരണത്തിന് ശേഷം ജാഥ കോഴിക്കോട് ജില്ലയിലേക്ക് പുറപ്പെട്ടു.