ഹത്രസ്: ഉത്തർപ്രപ്രദേശിലെ ഹത്രസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പെൺകുട്ടിയുടെ സഹോദരനുമായി നിരന്തരം ഫോണിൽ ബന്ധം പുലർത്തിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ.
പെൺകുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോൺ നമ്പറിലേക്ക് പ്രധാന പ്രതി അഞ്ചു മാസത്തിനുള്ളിൽ നൂറിലേറെ തവണ വിളിച്ചതായാണ് കോൾ ഹിസ്റ്ററി പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിയിലാകുന്നത്.
പെൺകുട്ടിയുടെ സഹോദരൻ തന്നെയാണോ സംസാരിച്ചതെന്ന് വ്യക്തമാകാൻ കോളുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സഹോദരന്റെ ശബ്ദസാംപിള്‍ ശേഖരിച്ചേക്കും.
2019 ഒക്ടോബറിനും 2020 മാർച്ചിനുമിടയിൽ അഞ്ചു മണിക്കൂറോളം ഇവർ തമ്മിൽ സംസാരിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമം വെളിപ്പെടുത്തുന്നത്.