ഡാർവിൻ: ഫാ. ഡോ. ജോൺ പുതുവ രചിച്ച “ദൈവത്തിൻറെ വെളിച്ചം ”പുസ്തകം പ്രകാശനം ചെയ്തു. ഡാർവിൻ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ ഡാർവിൻ രൂപതാ ബിഷപ്പ് ചാൾസ് ഗൗച്ചികിന് നൽകി കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇറ്റലിയിലെ സസ്സെല്ലോ ഇടവകാംഗമായ വാഴ്ത്തപ്പെട്ട ക്യാരാ ബദനോയുടെ ജീവചരിത്രമാണ് ഈ പുസ്തകം. പതിനേഴാമത്തെ വയസിൽ കാൻസർ വന്നു മരിച്ച വാഴ്ത്തപ്പെട്ട ക്യാരായുടെ ഭവനം കഴിഞ്ഞ നവംബറിൽ ഫാ. പുതുവ സന്ദർശിക്കുകയും അമ്മയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. വിശുദ്ധയെ കുറിച്ചുള്ള ഫാ. ജോൺ പുതുവ രണ്ടാമത്തെ പുസ്തകമാണിത്. സോഫിയ ബുക്സാണ് പ്രസാധകർ.

ഫോട്ടോ സജി എബ്രഹാം