മെസി കൊച്ചിയിലേക്ക്?... സൗഹൃദ മത്സരം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചന

മെസി കൊച്ചിയിലേക്ക്?...   സൗഹൃദ മത്സരം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചന

കൊച്ചി: നവംബര്‍ മാസത്തില്‍ കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കൊച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്.

എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തിലാണ് മെസി കളിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 ല്‍ മെന്‍സ് അണ്ടര്‍ 17 ലോകകപ്പ് നടന്നത് ഇവിടെയായിരുന്നു.

നവംബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഎഫ്എ) അറിയിച്ചിരുന്നു. കേരളത്തില്‍ മാത്രമല്ല അംഗോളയിലും ടീം കളിക്കുന്നുണ്ടെന്നാണ് എഎഫ്എ പുറത്തുവിട്ട വിവരം. നവംബര്‍ 10 മുതല്‍ 18 വരെയാകും ഇത്.

അടുത്തമാസം അമേരിക്കയില്‍ അര്‍ജന്റീന ടീം കളിക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ടീമിന്റെ മത്സരങ്ങളെക്കുറിച്ച് എഎഫ്എ വ്യക്തമാക്കിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ഇവിടെ ക്രിക്കറ്റ് പരിശീലനത്തിന് ആവശ്യമായ തയ്യാറെടുപ്പുകളാണ് നടന്നത്. അതിനാലാണ് കൊച്ചിയ്ക്ക് മാറുന്നതെന്നാണ് സൂചന. അര്‍ജന്റീനക്കെതിരെ ഏത് ടീമാണ് കളിക്കുക എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.