ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; ബന്ദികളുടെ വിടവാങ്ങൽ ചിത്രം പുറത്തുവിട്ട് ഹമാസ്

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; ബന്ദികളുടെ വിടവാങ്ങൽ ചിത്രം പുറത്തുവിട്ട് ഹമാസ്

ഗാസ സിറ്റി: തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ വിടവാങ്ങൽ ചിത്രം പുറത്തുവിട്ട് ഹമാസിൻ്റെ സായുധസേനാ വിഭാഗം. തടവിലാക്കപ്പെട്ട 47 ഇസ്രയേലി ബന്ദികളുടെ ചിത്രമാണ് പുറത്തുവിട്ടത്.

ഗാസയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം ശക്തമാകുന്നതിനിടയ്ക്കാണ് ഹമാസ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇസ്രയേലിൻ്റെ ആക്രമണങ്ങൾ ശക്തമാക്കുന്നത് തടവുകാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഹമാസ് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തടവിലാക്കപ്പെട്ടവരിൽ ചിലർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.

1986 ൽ ലെബനനിൽ കാണാതായ ഇസ്രയേലി വ്യോമസേനാ ക്യാപ്റ്റനായ റോൺ ആരാദ്, എന്ന വ്യക്തിയുടെ പേരാണ് 48 ആളുകളുടെയും പേരിന് സമാനമായി ചേർത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റോൺ ആരാദ് എന്ന് എഴുതിച്ചേർത്ത മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും ചിത്രങ്ങളാണ് ഹമാസ് പുറത്തുവിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖസം ബ്രിഗേഡ്‌സ് എന്ന പേജിലാണ് സായുധ സേന ഇവരുടെ ചിത്രം പങ്കുവച്ചതെന്നും റിപ്പോർട്ടിലുണ്ട്.

ഇസ്രയേലി പ്രസിദ്ധീകരണമായ വൈനെറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് 47 ബന്ദികളിൽ 20 പേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് ഹമാസ് 30 തടവുകാരെയാണ് വിട്ടയച്ചത്. 2000ത്തോളം പേരെയാണ് ഇസ്രയേൽ ഇതുവരെ വിട്ടയച്ചത്.

അതിനിടെ ഗാസ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസം 14 പേർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.