അതീവ ദുഖകരം: ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്യുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

അതീവ ദുഖകരം: ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്യുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഖം രേഖപ്പെടുത്തി. മരണങ്ങളില്‍ അതീവ ദുഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുന്നു. ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

തമിഴ്നാട്ടിലെ കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അത്യധികം ദുഖകരമാണ്. മരണങ്ങളില്‍ അതീവ ദുഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.