"സമരിയാക്കാരന്റെ കാരുണ്യം: അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് സ്നേഹിക്കുക"; 2026 ലെ ലോക രോഗി ദിനത്തിന്റെ പ്രമേയം പ്രഖ്യാപിച്ച് പാപ്പ


വത്തിക്കാൻ സിറ്റി: 2026 ലെ മുപ്പതിനാലാമത് ലോക രോഗി ദിനത്തിനായുള്ള പ്രമേയം ലിയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ചു. “സമരിയാക്കാരന്റെ കാരുണ്യം: അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് സ്നേഹിക്കുക" എന്നതാണ് പുതിയ പ്രമേയം. വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

നല്ല സമരിയാക്കാരൻ വഴിയിൽ മുറിവേറ്റവരെ പരിചരിച്ച സുവിശേഷ സംഭവത്തെ കേന്ദ്രീകരിച്ചാണ് ഈ പ്രമേയം തിരഞ്ഞെടുത്തത്. രോഗം, ദാരിദ്ര്യം, ഒറ്റപ്പെടൽ, ഏകാന്തത എന്നിവ നേരിടുന്നവരുടെ ദുർബലതയും കഷ്ടപ്പാടുകളും സഹാനുഭൂതിയോടെ ഏറ്റെടുക്കാൻ ലോകസഭയെ പ്രചോദിപ്പിക്കുകയാണ് മാർപാപ്പയുടെ ലക്ഷ്യം.

“ഇന്നും ക്രിസ്തു തന്നെ നല്ല സമരിയാക്കാരനായി മുറിവേറ്റ മനുഷ്യരാശിയിലേക്ക് എത്തിച്ചേരുന്നു. സഭയുടെ കൂദാശകളിലൂടെ ആശ്വാസത്തിന്റെ എണ്ണയും പ്രത്യാശയുടെ വീഞ്ഞും ലോകത്തിന് പകരുന്നു,” എന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.