പുതിയ പേഴ്‌സണൽ സെക്രട്ടറിയെ നിയമിച്ച് ലിയോ പാപ്പ; ഫാ. മാർക്കോ ബില്ലേരിയുടെ നിയമനം ഇറ്റാലിയൻ സഭയ്ക്കുള്ള അം​ഗീകരമെന്ന് ബിഷപ്പ് ജിയോവന്നി

പുതിയ പേഴ്‌സണൽ സെക്രട്ടറിയെ നിയമിച്ച് ലിയോ പാപ്പ; ഫാ. മാർക്കോ ബില്ലേരിയുടെ നിയമനം ഇറ്റാലിയൻ സഭയ്ക്കുള്ള അം​ഗീകരമെന്ന് ബിഷപ്പ് ജിയോവന്നി

റോം: ഇറ്റലിയിലെ സാൻ മിനിയാറ്റോ രൂപതയിലെ പുരോഹിതനായ ഫാ. മാർക്കോ ബില്ലേരിയെ പേഴ്സണൽ സെക്രട്ടറിയായി നിയമിച്ച് ലിയോ പതിനാലാമൻ പാപ്പ. സാൻ മിനിയാറ്റോയിലെ ബിഷപ്പ് ജിയോവന്നി പാക്കോസിയാണ് ഇക്കാര്യം അറിയിച്ചത്.

2016 ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ബില്ലേരി റോമിൽ പഠനം തുടരുകയും കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. ടസ്കാനിലെ എക്ലെസിയാസ്റ്റിക്കൽ ട്രൈബ്യൂണലിൽ ജഡ്ജി, സാൻ മിനിയാറ്റോയും വോൾട്ടെറ രൂപതകളിലുമുള്ള ബോണ്ടിന്റെ സംരക്ഷകൻ, എപ്പിസ്കോപ്പൽ മാസ്റ്റർ ഓഫ് സെറിമണി, രൂപതയിലെ പ്രെസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. മാർക്കോ ബില്ലേരിയുടെ നിയമനം രൂപതയ്ക്ക് ഒരു മഹത്തായ അനുഗ്രഹം ആണെന്ന് ബിഷപ്പ് പാക്കോസി പ്രസ്താവനയിൽ പറഞ്ഞു. വിശ്വാസികളെ ഫാ. ബില്ലേരിക്കും രൂപതയ്ക്കും വേണ്ടി പ്രാർത്ഥിക്കാനായി ബിഷപ്പ് ക്ഷണിച്ചു. മാർപാപ്പയുമായും സർവ്വത്രിക സഭയുമായും കൂടുതൽ അടുത്ത ബന്ധം പുലർത്തുന്നത് അവരുടെ സ്വന്തം ദൗത്യബോധം ശക്തിപ്പെടുത്തുമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

പാപ്പായുടെ ആദ്യ വ്യക്തിഗത സെക്രട്ടറിയായ പെറുവിലെ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്‌കുന ഇംഗായോടൊപ്പം ഫാ. ബില്ലേരി പുതിയ ചുമതലയിലേക്ക് പ്രവേശിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.