കൊച്ചി: ആഗോള കര്‍മലീത്താ മാതൃസഭയുടെ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ, ഓഷ്യാനിയ, ഓസ്‌ട്രേലിയ മേഖലയുടെ ജനറല്‍ കൗണ്‍സിലറായി റവ. ഡോ. റോബര്‍ട്ട് തോമസ് പുതുശേരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആറ് വര്‍ഷത്തേക്കാണ് നിയമനം.
ഇന്തോനേഷ്യയിലെ മലാങില്‍ നടന്ന ജനറല്‍ ചാപ്റ്ററില്‍ പ്രിയോര്‍ ജനറാളായി സ്‌പെയിന്‍കാരനായ റവ. ഡോ. ഡെസിദേരിയോ ഗാര്‍സിയെ തിരഞ്ഞെടുത്തു. അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ മേഖലകളിലേയ്ക്കുള്ള കൗണ്‍സിലര്‍മാരെയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.
അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ ഇടവകാംഗമായ ഫോ.റോബര്‍ട്ട് തോമസ്. പരേതരായ ഔസേപ്പ്-എവുപ്രാസിയ ദമ്പതികളുടെഇളയ മകനാണ്.