ലിബിയയിലെ ആദ്യകാല ക്രൈസ്തവ സാന്നിധ്യത്തിന് ശക്തമായ തെളിവ്; വിശുദ്ധ മർക്കോസുമായി ബന്ധമുള്ള പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തി

ലിബിയയിലെ ആദ്യകാല ക്രൈസ്തവ സാന്നിധ്യത്തിന് ശക്തമായ തെളിവ്; വിശുദ്ധ മർക്കോസുമായി ബന്ധമുള്ള പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തി

ഡെർണ: ലിബിയയിലെ കിഴക്കൻ നഗരമായ ഡെർണ പ്രദേശത്ത് നടത്തിയ പുരാവസ്തു അന്വേഷണത്തിൽ സുവിശേഷകനായ വിശുദ്ധ മർക്കോസുമായി ബന്ധപ്പെട്ട പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഈ കണ്ടെത്തൽ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ലിബിയയിൽ ക്രൈസ്തവ വിശ്വാസത്തിന് ആഴത്തിലുള്ള വേരുകൾ ഉണ്ടായിരുന്നുവെന്നതിനുള്ള ശക്തമായ തെളിവായി കണക്കാക്കപ്പെടുന്നു.

വിശുദ്ധ മർക്കോസ് സുവിശേഷകരിൽ ഒരാളും അലക്സാണ്ട്രിയയിലെ ആദ്യത്തെ ഗോത്രപിതാവും ആയിരുന്നു. അദേഹം ഇന്നത്തെ കിഴക്കൻ ലിബിയയിലെ സിറീൻ പ്രദേശത്ത് സുവിശേഷം പ്രഘോഷിച്ചതായാണ് വിശ്വസിക്കുന്നത്.

വെള്ളച്ചാട്ടങ്ങളും ഗുഹകളും നിറഞ്ഞ ഗ്രീൻ മൗണ്ടൻ മേഖലയിലെ മനോഹരമായ ‘മാർക്ക് താഴ്‌വര’ റോമൻ പീഡനകാലത്ത് മർക്കോസിനും അനുയായികൾക്കും അഭയകേന്ദ്രമായിരുന്നുവെന്ന് പുരാവസ്തു വിദഗ്ധർ വ്യക്തമാക്കുന്നു. സമീപത്തുള്ള ‘സുവിശേഷ താഴ്‌വര’ പ്രദേശത്താണ് അദേഹം തന്റെ സുവിശേഷം എഴുതാൻ ആരംഭിച്ചത്.

പുരാവസ്തുക്കളുടെ കണ്ടെത്തൽ ലിബിയയുടെ പ്രാചീന ക്രൈസ്തവ പൈതൃകത്തെ പുനർവിശകലനം ചെയ്യാൻ വഴിയൊരുക്കുന്നുവെന്നും വടക്കേ ആഫ്രിക്കയിലെ ആദ്യകാല ക്രൈസ്തവ ചരിത്രത്തിൽ ഡെർണയ്ക്കും സിറീനിനും ഒരു പുതിയ പ്രാധാന്യം നൽകുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.