സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ: അമലിന്റെ ഹൃദയം മറ്റൊരാളില്‍ തുടിക്കും; ദാനം ചെയ്യുന്നത് അഞ്ച് അവയവങ്ങള്‍

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ: അമലിന്റെ ഹൃദയം മറ്റൊരാളില്‍ തുടിക്കും; ദാനം ചെയ്യുന്നത് അഞ്ച് അവയവങ്ങള്‍

തിരുവനന്തപുരം: വീണ്ടുമൊരു ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുകയാണ് കേരളം. മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നല്‍കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയര്‍ ലിഫ്റ്റ് ചെയ്യും.

അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, കരള്‍, കിഡ്നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്നിയും കരളും പാന്‍ക്രിയാസും മാറ്റിവയ്ക്കും. ഒരു കിഡ്നി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും നല്‍കും. ശസ്ത്രക്രിയ നടപടികള്‍ ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.