ചങ്ങനാശേരി: സാമൂഹ്യ മാധ്യമങ്ങളും സൈബർ ലോകവും സുവിശേഷ പ്രഘോഷണത്തിനുള്ള മാർഗമാക്കി മാറ്റിയ വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ തിരുശേഷിപ്പ് ചങ്ങനാശേരി അതി മെത്രാസന ഭവനത്തിലെത്തി. ഇറ്റലിയിലെ ഒർവിയത്തോ രൂപതയുടെ ചാൻസലറും ഔർ ലേഡി ഓഫ് ലൈറ്റ് കമ്മ്യൂണിറ്റിയുടെ ജനറൽ കൗൺസലറുമായ ഫാ. ജറി കെല്ലിയിൽ നിന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലിത്ത മാർ തോമസ് തറയിൽ ഏറ്റുവാങ്ങി.
ചങ്ങനാശേരി അതിരൂപതയുടെ മുഖ്യ വികാരി ജനറാൾ ഫാ. ആന്റണി എത്തക്കാട്ട്, മീഡിയ വില്ലേജ് ഡയറക്ടേഴ്സ്, റോമിൽ നിന്നും എത്തിയ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുശേഷിപ്പ് കൈമാറിയത്.
ചങ്ങനാശേരി അതിരൂപതയുടെ മാധ്യമ പ്രേഷിത വിഭാഗമായ മീഡിയ വില്ലേജിൽ, നവംബർ 1 6ന് മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ യുവദീപ്തി എസ്.എം.വൈ.എം ന്റെ സഹകരണത്തോടെ പരമാവധി യുവജനങ്ങളെ പങ്കെടുപ്പിച്ച് ആഘോഷമായ പ്രതിഷ്ഠ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.